ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് TSSS-ന്‍റെ സഹായം

മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും സകലതും നഷ്ട്ടപ്പെട്ട കുടുബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തി തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ താമസിച്ചുവരുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ആവിശ്യ സാധനങ്ങള്‍ എന്നിവ എത്തിക്കുകയും, വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലേക്ക് ഫ്രീസര്‍ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തു.

വിലങ്ങാട് പ്രദേശത്ത് രണ്ടിടങ്ങളിലായി സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ 500-ഓളം പേര്‍ അഭയാര്‍ത്ഥികളായി താമസിച്ചുവരുന്നു. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പതിനേഴ് വീടുകള്‍ പൂര്‍ണ്ണമായി തകരുകയും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്ത വിലങ്ങാട് ദുരന്തബാധിത പ്രദേശങ്ങള്‍ തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബിബിന്‍ വരമ്പകത്ത്, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ലൂക്കോസ് മാടശ്ശേരി എന്നിവര്‍ സന്ദര്‍ശിക്കുകയും തലശ്ശേരി അതിരൂപതയുടെ തുടര്‍ സഹായങ്ങളും പിന്തുണയും വാഗ്ദാനം നല്‍കുകയും ചെയ്തു.