വിലങ്ങാട് പ്രദേശത്ത് രണ്ടിടങ്ങളിലായി സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ 500-ഓളം പേര്‍ അഭയാര്‍ത്ഥികളായി താമസിച്ചുവരുന്നു. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പതിനേഴ് വീടുകള്‍ പൂര്‍ണ്ണമായി തകരുകയും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്ത വിലങ്ങാട് ദുരന്തബാധിത പ്രദേശങ്ങള്‍ തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബിബിന്‍ വരമ്പകത്ത്, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ലൂക്കോസ് മാടശ്ശേരി എന്നിവര്‍ സന്ദര്‍ശിക്കുകയും തലശ്ശേരി അതിരൂപതയുടെ തുടര്‍ സഹായങ്ങളും പിന്തുണയും വാഗ്ദാനം നല്‍കുകയും ചെയ്തു.
Vilangad Landslide Affected Area Visit
